Welcome

എന്റെ യക്ഷന്

രചന : സന✒

നാളുകള്‍ കടന്നു പോയി . . . .ഒരുമിച്ച് നടന്ന നിമിഷങ്ങളും പങ്കിട്ട പുഞ്ചിരിയും എന്നെന്നും എനിക്ക് പ്രിയപ്പെട്ടതാണ്. .ജീവിതത്തിൽ ഞാൻ സന്തോഷം എന്തെന്നറിഞ്ഞത് നിന്നിലൂടെയാണ്. . . . നിന്നെ നഷ്ടമാകുമൊ എന്ന പേടി എപ്പോഴും ഉണ്ടായിരുന്നു . .കണ്ണീരില്‍ കുതിര്‍ന്ന ഹൃദയത്തിൽ ഒരു വെയില്‍ നാളായി നീ കടന്നു വന്നു . . . .ആ ചൂടേറ്റ് മനസ്സിലെ മുറിവുകൾ ഉണങ്ങി തുടങ്ങിയിരുന്നു . . . . .

നിന്റെ വാക്കുകള്‍ എന്നും എന്റെ പങ്കിടാത്ത വേദനകള്‍ക്ക് ആശ്വാസമായിരുന്നു . . . .നിന്നെ കണ്ടുമുട്ടാന്‍ ഒരുപാടു വൈകിയിരുന്നു . . . . .ശപിക്കപ്പെട്ട ജീവിതമായി സ്വയം വിധി എഴുതിയ എനിക്ക് . . . എന്റെ ജീവിതത്തിന് പുതിയ പ്രതീക്ഷകള്‍ നീ നല്‍കി. . . .ആ നാളുകളില്‍ ഞാൻ വീണ്ടും പ്രണയത്തെ അറിയാതെ പ്രണയിച്ചു . . .നിന്നെ അറിയാതെ പ്രണയിച്ചു. . .നിരാശയിലും ഒരാശ വീണ്ടും എന്നില്‍ പൂവിട്ടു. . . ഞാൻ ആരാണ് എന്നത് ഞാൻ മറന്നു. . .എന്റെ ജീവിതം എന്തെന്ന് ഞാൻ മറന്നു ..

ഞാൻ എങ്ങനെയായിരിക്കണം എന്നത് ഞാൻ മറന്നു. മറ്റൊന്നും ഞാൻ ഓർത്തില്ല.. നീ മാത്രം. . .ചിലത് അങ്ങനെയാണ് . . .വ്യാഖ്യാനങ്ങൾ കൊണ്ട് മനസ്സിലാക്കുവാനൊ ഭംഗി വാക്കുകൾ കൊണ്ട് വർണ്ണിക്കാനോ ആകില്ല . . . .അങ്ങനെ ഒന്നായിരുന്നു എനിക്കു നീ . . . .

നിന്റെ പ്രണയം എനിക്ക് അമൃതമായിരുന്നു. . . . . .നമ്മുടെ സംഭാഷണങ്ങൾ, പുഞ്ചിരികൾ, സ്വപ്നങ്ങൾ. . .ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുനില്ല . . .ഒരു മരണകുറിപ്പിന് പൂര്‍ണവിരാമമിട്ടു ഞാൻ ഉപേക്ഷിച്ച എന്റെ തൂലിക വീണ്ടും ചലിക്കാൻ തുടങ്ങിയത് നിനക്ക് വേണ്ടിയായിരുന്നു . . .വീണ്ടും എന്നെ ഞാൻ സ്രഷ്ടിച്ചത് നിനക്ക് വേണ്ടിയായിരുന്നു . . . .

പ്രണയം മധുരമായത് നിന്നിലൂടെയായിരുന്നു. . . . .വിലപിച്ചു തളര്‍ന്ന രാത്രികള്‍ . . . .ഓരോ ദിവസവും തിരിഞ്ഞു നോക്കുമ്പോൾ ഓർക്കാൻ അതുമാത്രമായിരുന്നു ബാക്കി. . നിന്റെ വരവോടെ കളിചിരിയില്‍ സ്വയം മറന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിലുണ്ടായി .. നീ എനിക്ക് പുഞ്ചിരികൾ സമ്മാനിച്ചു . . . .

വളരെ കുറഞ്ഞ കാലയളവിൽ വളരെ വലിയ സ്വപ്നങ്ങൾ. . .നിന്നോടൊപ്പം ഞാൻ കണ്ട ഓരോ സ്വപ്നങ്ങളും ജീവിക്കാൻ ഒരുപാട് ആശിച്ചിരുന്നു. . . .ഒരുപക്ഷെ നിന്നെക്കാളേറെ ഞാനാ സ്വപ്നങ്ങളെ നെഞ്ചോട് ചേര്‍ത്തു താലോലിച്ചിരുന്നു… പതിയെ പതിയെ ഞാൻ നിന്റെതു മാത്രമായി മാറുകയായിരുന്നു…

രചന : സന✒

Leave a Reply

Your email address will not be published. Required fields are marked *