Welcome

കീറീ മാറ്റിയ എടുകൾ

രചന : …സൂര്യ ഗായത്രി..

പതിവിന് വിപരീതമായി സ്കൂട്ടിയ്ക്ക് എന്തോ തകരാർ.. അതുകൊണ്ടാണല്ലോ അന്ന് ബസിന് പോകാം എന്നു കരുതിയതും,അയാളെ കണ്ടതും..അധികം തിരക്കിലാത്ത ബസിൽ സൈഡ് സീറ്റിൽ ഇരുന്നു കാഴ്ചകൾ കാണാൻ ഒരു പ്രേത്യക രസമാണ്.സ്കൂട്ടി വാങ്ങിയതിൽ പിന്നെ അതൊന്നും അനുഭവിക്കാറില്ല.ബസ് എടുത്ത് രണ്ട് സ്റ്റോപ്പ് വിട്ടുകാണും അങ്ങാടിപുറം എത്തിയപ്പോൾ രണ്ടു ചെറുപ്പക്കാർ കയറി.അവർ എന്റെ തൊട്ടു പുറകിലെ സീറ്റിൽ ആണ് ഇരുന്നിരുന്നത്.അതുകൊണ്ട് തന്നെ. അവരുടെ സംസാരവും വ്യക്തമായി കേൾക്കാം .രണ്ടുപേരും ഏന്തൊക്കയോ ജോലി കാര്യം സംസാരിക്കുന്നുണ്ട്.ചുവന്നകുറിയും കൈയിൽ കറുപ്പും ചുവപ്പും ചരടും.നാട്ടിൻപുറത്തെ സാധാ കൂലിപണി ആയിരിക്കും.. ഞാൻ അവരെ ശ്രദ്ധിക്കാതെ പുറത്തേയ്ക്ക് നോക്കി ഇരുന്നു.ഓടക്കുഴൽ നാദം കേട്ടാണ് പിന്നെയും അങ്ങോട്ട്‌ ശ്രദ്ധിച്ചതു.അതിലൊരുതന്റെ മൊബൈൽ റിംഗ് ടോൺ ആണ്.. കരുണ ചെയ്വാൻ ഏന്തു താമസം കൃഷ്ണാ… മനോഹരമായ ആ വരികൾ ചുണ്ടിൽ തങ്ങി നിന്നു. “എടാ സുരേഷെ..അവളാണ്.. എന്തെല്ലും കളം പറയണമല്ലോ..അല്ലെങ്കിൽ ആകെ പ്രശ്നമാകും..”

എന്തിനാടാ കളം പറയുന്നേ..നിനക്ക് ഉള്ളത് പറഞ്ഞുടെ?ആ പാവത്തിനെ പറ്റിക്കണോ..?

ഓ അപ്പോൾ ഏതോ പെണ്ണിനെ പറ്റിക്കാനുള്ള പോകാണ്..മനസ്സിൽ എനിക്ക് വല്ലാത്ത പുച്ഛം തോന്നി..അയാൾ ഫോൺ എടുത്തു”അച്ചുസെ,എടീ വണ്ടി കംപ്ലെയറ്റ് ആയി.വർക്ക് ഷോപ്പിലാ..ഞാൻ ഇപ്പോൾ ബസിലാ..അവിടെ എത്തുമ്പോൾ വിളിക്കാം .മോൻ എന്തിയെ.പനി കുറഞ്ഞോ അവന്റെ.. വൈകിട്ട് ഞാൻ വന്നിട്ട് വേണംങ്കീ ഡോക്ടറെ കാണിക്കാം.നീ ഫോൺ വച്ചോ..

അപ്പോൾ ഭാര്യയുളള ആളാണ്. ചെറുപ്പത്തിലെ പെണ്ണുംകെട്ടി പ്രരാബ്ദകാരാനായ അയാളെ ഞാൻ തെല്ലൊന്നു തിരിഞ്ഞു നോക്കി..

“എടാ അവളൊരു പാവമാ..ഞാൻ ബൈക്ക് വിറ്റു എന്നറിഞ്ഞാൽ അതുമതി കരച്ചിലും പിഴിച്ചിലും ആകാൻ. ഞായറാഴ്ച മോനുന്റെ ബെർത്ത്ഡേ ആണല്ലോ..ഞങ്ങൾക്ക് ബന്ധുക്കൾ ഒന്നും ഇല്ലെങ്കിലും കുറച്ചു നല്ല ചങ്കുകൾ ഉണ്ടല്ലോ.എല്ലാർക്കും വിട്ടീൽ തന്നെ ഒരു ചെറിയ പന്തലിട്ട് സദ്യ കൊടുക്കണം..അവൾക്കും മോനും ഡ്രസ്സ്‌ എടുക്കണം.എല്ലാത്തിനും കൂടെ ആ വണ്ടി കൊടുത്തിട്ട് കിട്ടിയത് ആകെ പതിനഞ്ചായിരാ..എല്ലാം ഒപ്പിക്കണം..പിന്നെ ഇന്നു മോന്റെ പിറന്നാളാ.അപ്പോ അവന് പനിയും.ഈ കുട്ടിയോൾക്ക് വയസെത്തുമ്പോ വയ്യായ വരും എന്നെക്കെ പറയണ ശരിയാല്ലെ..അവൾ പായസം ഇണ്ടാക്കണം എന്നു പറയണ്ണ്ണ്ട്..നീ വൈകീട്ട് വീട്ടിൽ വരണംട്ടോ..

അവരുടെ സംസാരം കേട്ടിരുന്ന് സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല.വേഗം ഇറങ്ങി നടന്നു..ജോലിക്കിടയിലും അയാളുടെ മുഖവും സംസാരവും മനസ്സിൽ തങ്ങി നിന്നു ..ഒരു നല്ല ഭർത്താവും അച്ഛനും ആണയാൾ എന്നൊർത്തു.എവിടെയൊക്കെയോ എന്റെ അച്ഛന്റെ മനോഭാവം.. മരണം കവർന്ന സ്നേഹം.. വൈകീട്ട് ഓഫീസ് വിട്ടു വിട്ടീൽ ഇരുന്നു ചായ കുടിക്കുമ്പോഴാണ് വണ്ടി റെഡിയാക്കിയില്ലല്ലോ എന്നോർത്തത്..വണ്ടി തള്ളി അനിയൻ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിൽ ചെന്നപ്പോഴാണ് ആകെ മൊത്തം തകർന്ന ഒരു ബൈക്ക് അവിടെയ്ക്ക് കൊണ്ടുവന്നത്.”ഓരോത്തൻമാര് വെള്ളം അടിച്ച് വന്നു കേറികോളും ഒറ്റയടിയ്ക്ക് ആള് തീർന്നെന്ന തോന്നണെ..” വർക്ക്ഷോപ്പിലെ രാഘവൻ ചേട്ടൻ പറയണ കേട്ടപ്പോൾ സങ്കടായി..

എന്റെ കൃഷ്ണാ അറിയുന്ന ആരും അകല്ലെയെന്ന് ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി.

ചേട്ടാ, വണ്ടി ഇന്നു ശരിയാക്കാൻ പറ്റോ..

എന്റെ മോളെ,ഇന്നു പറ്റില്ല..നാളെ വൈകീട്ട് വന്നാൽ ശരിയാക്കി വയ്ക്കാം..

പിറ്റെന്നും ബസിൽ കയറിയപ്പോൾ നേരിയ തിരക്ക്.സീറ്റില്ല.രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ മുക്കാൽ ഭാഗത്തോളം ആളുകൾ ഇറങ്ങി പോയി.എന്താണവോ പതിവിലാത്ത ഒരു തിരക്ക് എന്നോർത്ത് ഞാൻ പുറതേയ്ക്ക് എത്തി നോക്കി..എന്റെ കണ്ണുകൾ പെട്ടെന്ന് ഒരു നിമിഷം നിന്നു പോയി..ഇന്നലെ എന്റെ സീറ്റീനു പുറകിലിരുന്നു ഭാര്യയെയും കുഞ്ഞിനെയും കുറിച്ച് വാ തൊരാതെ സംസാരിച്ച ആ ചെറുപ്പക്കാരന്റെ ചിത്രം ആദരാഞ്ജലികൾ എന്ന തലകെട്ടിൽ.. “അവിടെ ഒരു മരിപ്പ് ഉണ്ട്.അതാണ് ഇത്ര ആളുകൾ. ബൈക്ക് ആക്സിഡെറ്റ് ആയിരുന്നു ഇന്നലെ..” ബസ് മുന്നോടെക്കാൻ തുടങ്ങിയതും എന്തോ ഓർത്തെന്ന പോലെ ഞാൻ പറഞ്ഞു,”ആളിറങ്ങാൻ ഉണ്ട്.”

ഞാൻ അവിടെ ഇറങ്ങി നടന്നു..10 30 ആണ് ചടങ്ങ്.. വാച്ചിൽ സമയം 10 25 ആയി. ഞാൻ നടക്കുകയായിരുന്നില്ല..ഓട്ടാമായിരുന്നു..ആരോടെക്കെയോ വഴി ചോദിച്ചു ഞാൻ ഓടി..ചെത്തി തേയ്ക്കാത്ത ഒരു ചെറിയ വീട്. അതിരിനോട് ചേർന്ന് ചിത കത്തി തുടങ്ങി.എല്ലാവരും കണ്ണു നിറഞ്ഞു നിൽക്കുന്നു.ആ വീടിന്റെ ചെറിയ മുറിയിൽ നിന്നും അവളുടെ അടക്കിപിടിച്ച കരച്ചിൽ. അതെ അവൾ തന്നെ അവന്റെ ഭാര്യ.. ഒന്നു കരയാൻ പോലും അവൾക്ക് വയ്യ..കുഞ്ഞ് അടുത്തിരുന്നു കളിക്കുന്നു..ഞാൻ അവർക്കരിക്കൽ ഇരുന്നു..ആരാ മനസ്സിലായില്ല എന്ന ഭാവേന അവൾ എന്നെ നോക്കി.. അതറിഞ്ഞാകും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്..

ശരിക്കും അവനോ അവളോ എന്റെ ആരും അല്ല..അറിയാതെ ഒരുവാക്ക് മാത്രം പുറത്ത് വന്നു..എങ്ങനെ..??

എന്നോട് വഴക്കിട്ട് പോയാതാ..ബൈക്ക് വിറ്റുത്ര..ഞാനാ പറഞ്ഞെ ആ കാശ് തിരിച്ചു കൊടുത്തു അതു വാങ്ങി കൊണ്ടൊരാൻ..കൊറെ ആശിച്ചു വാങ്ങിയതാ..പോയിട്ട് പിന്നെ വന്നില്ല..

ഒരു ദീർഘനിശ്വാസതോടെ ഞാൻ ഇറങ്ങി നടക്കുമ്പോൾ കണ്ണുതുടച്ച് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. അയാൾ എന്റെ ആരും അല്ല..ഇതൊക്കെ മറവിയ്ക്ക് കൊടുക്കണം..ജീവിതതാളിൽ നിന്നും കീറീ മാറ്റേണം ഈ എട്..

രചന : …സൂര്യ ഗായത്രി..

Leave a Reply

Your email address will not be published. Required fields are marked *