രചന : അനു. ആർ. രാജ്
” മീനു, നല്ല സുഖമില്ല മോളെ.. പനി ”
” ശബ്ദം കേട്ടിട്ട് ഒട്ടും വയ്യെന്ന് തോന്നുന്നല്ലോ.. ഹോസ്പിറ്റലിൽ പോയില്ലേ ഏട്ടാ? ”
” ഇല്ല പോയില്ല.. എനിക്ക് ഇവിടുന്നു അനങ്ങാൻ പോലും വയ്യ മീനു ”
” അയ്യോ അമ്മയും അച്ഛനും എവടെ എന്തേ ഏട്ടാ?”
“അവര്‍ കല്യാണം വിളിക്കാൻ പോയിരിക്കുവാ. ഇനി ഒരു മാസം അല്ലെ ഉള്ളു നമ്മുടെ കല്യാണത്തിന്… അതിന്റെ തിരക്കിലാ. ”
” വയ്യാതെ ഒറ്റയ്ക്കോ?.. ഒരു പതിനഞ്ചു മിനിറ്റ് ഞാൻ അങ്ങട് വരാം”
“വേണ്ട മീനു അമ്മായിക്ക് അത് ഇഷ്ടം ആവില്ല. അല്ലെങ്കിലും കല്യാണം ഉറപ്പിച്ച പെണ്ണ് കല്യാണത്തിന് മുന്‍പ് ചെറുക്കന്റെ വീട്ടില്‍ പോവരുത് എന്നുണ്ട് ”
” ഓഹ് പിന്നെ വയ്യാതിരിക്കുമ്പോള്‍ ആണോ ഇത്തരം ആചാരങ്ങള്‍ നോക്കുന്നത്, അതിലും വലുതാണ് ഒരു മനുഷ്യ ജീവന്.. അടങ്ങി കിടക്ക് അവിടെ ഞാൻ ഇപ്പൊ വരാം ”
” അമ്മേ… അമ്മേ.. ”
” എന്താ മീനു? ”
” അമ്മേ, ദാസ് ഏട്ടന് ഒട്ടും വയ്യ അമ്മേ, അവിടെ ആണെങ്കിൽ എല്ലാരും കല്യാണം വിളിക്കാൻ പോയിരിക്കുവാ.. ഞാൻ അങ്ങട് പൊയ്ക്കോട്ടേ അമ്മേ? ”
” മോളെ അത്… ”
” അത്രയ്ക്ക് വയ്യാ അമ്മേ”
” ഞങ്ങളും കല്യാണം വിളിക്കാൻ ഇറങ്ങാന്‍ നില്‍ക്കുവാ. എങ്കിൽ മോള് പോയിട്ട് വാ.. ഞാൻ കഞ്ഞി എടുത്ത് വെക്കാം.. പോയി റെഡി ആയിട്ട് വാ ”
” ശെരി അമ്മേ ”
” ഇത്ര പെട്ടെന്ന് റെഡി ആയോ? പെണ്ണിന്റെ ചങ്കിടിപ്പ് കണ്ടോ മനുഷ്യാ നിങ്ങള്‍?! ”
” അത് അങ്ങനല്ലെടീ വേണ്ടത്.. മോളെ അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ ”
” വിളിക്കാം അച്ഛാ, ഞാൻ ഇറങ്ങുവാണേ ”
” സൂക്ഷിച്ചു പോവാണേ.. അത് മുഴുവനും അവനെ കൊണ്ട് കഴിപ്പിക്കണേ കേട്ടോ ” ” മ്.. ശെരി അമ്മേ ”
****
” ദാസേട്ടാ.. ദാസേട്ടാ”
” കതക് ചാരി ഇട്ടിട്ടേ ഉള്ളു മീനു ”
” ഏട്ടാ ”
” നീ ഇത്ര പെട്ടെന്ന് ഇങ്ങ് വന്നോ? ”
” മ്, എന്റെ ദൈവമേ ന്ത് ചൂടാ നെറ്റിയില്‍. പനിയുടെ തുടക്കത്തില്‍ തന്നെ ഹോസ്പിറ്റലിൽ പൊയ്ക്കൂടാരുന്നോ?ഇതിപ്പോ തൊട്ടാല്‍ പൊള്ളുന്ന ചൂട് ഉണ്ട്” ” മ്”
” വാ.. ഹോസ്പിറ്റലിൽ പോവാം..” “എങ്ങനെ പോകും? ”
” ഞാൻ വണ്ടി വിളിക്കാം, ഏട്ടന് എഴുന്നേൽക്ക് ”
” ഞാനൊന്നു ഫ്രെഷ് ആയിട്ട് വരാം”
” വേഗം കേട്ടോ… വണ്ടി ഇപ്പൊ വരും.. ഏട്ടന്റെ ഓഫീസിൽ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട് ”
” നല്ല തിരക്ക് ഉണ്ടല്ലോ മോളെ ഇവിടെ.. ഹോസ്പിറ്റലിൽ വരണ്ടായിരുന്നു. ”
” ദേ ഏട്ടാ എന്റെ കയ്യില്‍ നിന്നും വാങ്ങും കേട്ടോ, പനി പിടിച്ച് നേരെ നിൽക്കാൻ കൂടി വയ്യ. എന്നിട്ടും പറയുവാ വരണ്ടായിരുന്നു എന്ന്.. മിണ്ടാതെ ഇരുന്നോളണം ഇവിടെ ”
” ഓഹ് ശെരി മീനു മാഡം ”
” Mr. ദാസ് ”
” വാ ഏട്ടാ പതുക്കെ നടക്ക് ”
” ഗുഡ് മോര്‍ണിംഗ് ഡോക്ടർ”
” മോര്‍ണിംഗ്.. പനി ആണോ? ”
” നല്ല ദേഹം വേദനയും ഉണ്ട് ”
” ഓക്കെ ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ”
” ദാ ഈ മരുന്ന് വാങ്ങണം.. ഇഞ്ചക്ഷൻ ഉണ്ട് ”
” യ്യോ മീനു ഇഞ്ചക്ഷൻ വേണ്ട എന്ന് പറയടീ ”
” മിണ്ടാതിരിക്ക് മനുഷ്യാ നാണം കെടുത്താതെ”
” താങ്ക്യൂ ഡോക്ടര്‍”
” വാ കേറി വാ ഏട്ടാ”
” ഇഞ്ചക്ഷൻ വേണ്ടായിരുന്നു… എന്തൊരു വേദനയാ”
“അയ്യേ നാണക്കേട്.. ” ” നീ പോടീ കാന്താരീ”
” ഇവിടെ ഇരിക്ക് ഞാൻ കഞ്ഞി എടുത്തിട്ട് വരാം ”
“ഏട്ടാ, ആഹാ അത് കൊള്ളാം അപ്പോഴേക്കും കിടന്നോ? എഴുന്നേൽക്ക്, ദാ ഈ കഞ്ഞി അങ്ങട് കുടിച്ചേ”
” ഇപ്പൊ വേണ്ട മീനു”
” വേണം.. ഗുളിക കഴിക്കാൻ ഉള്ളതല്ലേ ഇത് കഴിച്ചേ പറ്റൂ. ”
” ഓഹ് ഇവളുടെ ഒരു കാര്യം ”
” ഞാൻ വാരിതരാം”
” ഡി മീനു ഞാൻ ആലോചിക്കുവായിരുന്നു”
” എന്ത് ? ”
” അല്ല ഇന്നലെ വരെ ദാസേട്ടാ ന് വിളിച്ച് മിഠായിക്ക് അടി കൂടുന്ന എന്റെ പൊട്ടി പെണ്ണ് തന്നെ ആണോ ഇത് എന്ന് ”
” അതെന്താ ഏട്ടാ ഇപ്പൊ അങ്ങനൊരു ചിന്ത? ”
” എനിക്ക് ഒന്ന് വയ്യാണ്ടായപ്പോൾ എന്റെ അമ്മയെ പോലെ ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ എന്നെ പരിചരിക്കുന്നു. ”
” ഏട്ടാ അതാണ് പെണ്ണ് ”
” മ്.. മതി മോളെ എനിക്ക് വയറു നിറഞ്ഞു ”
” മ്.മുഴുവന്‍ കഴിഞ്ഞല്ലോ.. മിടുക്കന് ”
” അത് നീ തന്നത് കൊണ്ടാ ”
” അല്ലാതെ വിശപ്പ് ഉണ്ടായിട്ടല്ല അല്ലെ? ദാ ഈ മരുന്നും കൂടി കഴിക്ക് ”
” ഓഹ് ശെരി മാഡം ”
” ആഹ് ഇനി കുറച്ച് നേരം കിടന്ന് ഉറങ്ങിക്കോളൂ.. ഞാൻ താഴെ കാണും.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ ”
” മീനു, ഞാൻ ഉറങ്ങുന്നത് വരെ നീ എന്റെ അടുത്ത് ഇരിക്ക്”
” ഈ മനുഷ്യന്റെ ഒരു കാര്യം, കൊച്ചു കുട്ടിയെ പോലെ… ഒക്കെ ഉറങ്ങിക്കോ ഞാൻ ഇവിടെ ഇരിക്കാം ”
” ഞാൻ ഭാഗ്യവാനാണ് മീനു ”
” അയ്യേ പൈങ്കിളി.. ഇനി താരാട്ട് എന്തെങ്കിലും പാടണോ? ”
” അതിലും നല്ലത് എരുമയുടെ ശബ്ദം കേള്‍ക്കുന്നതാ ”
” പനി ആയത്കൊണ്ട് ഇതിനുള്ള മറുപടി ഞാൻ പിന്നെ തരാം”
” മീനു, മോളെ മീനു… പാവം ഉറങ്ങി പോയി രാവിലെ മുതൽ ഓരോ കാര്യത്തിന് ഓടിയതല്ലെ”
“ഏട്ടാ. സോറി ഒന്ന് മയങ്ങി പോയി ”
” എന്താ താഴെ കിടക്കുന്നത് എന്റെ പനി മാറി..ഞാൻ എഴുന്നേറ്റു. നീ കട്ടിലില്‍ കേറി കിടക്ക് വാവേ ”
” ഹേയ് വേണ്ട ഏട്ടാ.. പനി ഇപ്പൊ എങ്ങനുണ്ട്? ”
” മാറി മോളെ, ആശുപത്രിയിൽ പോയത് നന്നായി ”
” എങ്കിൽ ഞാൻ ഇറങ്ങട്ടെ? ”
” നില്ക്ക് ഞാൻ കൊണ്ട് വിടാം.. ”
” വേണ്ട ഏട്ടാ.. വണ്ടിയിലാ ഞാൻ വന്നത്.. പിന്നെ ഗുളിക കൃത്യ സമയത്ത് തന്നെ കഴിക്കണേ”
” കഴിക്കാം ”
” എങ്കിൽ ശെരി, ഞാൻ വിളിക്കാം ”
” മീനു ”
” എന്താ ഏട്ടാ? ”
” ഞാൻ ഇന്ന് ഒത്തിരി സന്തോഷത്തിലാണ്. ദൈവം നിന്നെ എനിക്ക് തന്നതിന്.. ലവ് യൂ പൊണ്ടാട്ടി”
” ഈ ചൊക്കന് വട്ടാ”
” പോടീ കാന്താരി..വീട്ടില്‍ എത്തിയിട്ട് വിളിക്കണേ ” ” ഓക്കെ ”
” ഏട്ടാ ഞാൻ എത്തി കേട്ടോ ”
*ശുഭം *
രചന : അനു. ആർ. രാജ്