Welcome

എനിക്ക് ഇത്രയും സൗന്ദര്യം ഉള്ളകാലം വരെ എനിക്കൊരു പേടിയുമില്ല…

രചന: വിപിൻ‌ദാസ് അയിരൂർ “ദേ മനുഷ്യാ ഒന്നെഴുന്നേൽക്കുന്നുണ്ടോ.. ഇന്ന് നേരത്തെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോണം എന്ന് വീമ്പ് പറഞ്ഞു കിടന്നപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ പതിവ് പോലെ ഒരു കപ്പ് വെള്ളം ആ ബെഡിൽ ഒഴിക്കേണ്ടി വരുമെന്ന്. ഹും.. എന്നാലും അത് ഉണക്കാനും മടക്കാനും എല്ലാം എനിക്കല്ലേ പണി. അതോർത്തിട്ടാ ഞാൻ ചെയ്യാത്തത്. ദേ നിങ്ങളോടാ ഈ പറയുന്നേ” “എന്താടി പെണ്ണെ.. രാവിലെ തന്നെ തുടങ്ങിക്കോളും പെണ്ണ്. ഏത് നേരത്താണാവോ ദൈവമേ ഇതിനെ ഇങ്ങു കെട്ടിയെടുക്കാൻ തോന്നിയത്. […]

അവളൊരിക്കൽ പോലും ഭർത്താവിന്റെ ശ്രദ്ധക്കുറവിനെ കുറ്റം പറഞ്ഞില്ല…

രചന: Rajish Kumar ” എട്യേ…. നീയിപ്പം ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ടോ…?” ലോക്ക്ഡൗണിൻ്റെ വിരസതയ്ക്കിടയിലാണ് പണ്ട് അവളുടെ കയ്യിൽ നിന്നും കഴിച്ച ഉണ്ണിയപ്പത്തിൻ്റെ രുചി ഓർമ്മ വന്നത്… തേച്ചവളോടാണ് ചോദ്യം.. അതും വാട്സാപ്പിൽ…. “ഇല്ല…. ഇവിടാർക്കും അതൊന്നും ഇഷ്ടല്ല…” “നീ ഉണ്ടാക്കി കൊടുത്തോ….? അത് പറ ” “ഇല്ല” “പിന്നെങ്ങനാ ഇഷ്ടാണോ അല്ലയോന്ന് അറിയുക..? സൂപ്പർ ടേസ്റ്റായിരുന്നു… ഓർക്കുമ്പം ഇപ്പഴും വായിൽ വെളളമൂറുന്നു…” “അത് നിനക്കെന്നോടന്ന് പ്രണയം മൂത്തോണ്ട് തോന്നിയതാവും… ഹ..ഹ… അല്ലാതെ അത്രയ്ക്കൊന്നും ടേസ്റ്റില്ല..” ശരിയായിരിക്കും…! അവൾ […]

കുഞ്ഞു വീട്ടിൽ ഞാൻ ഒരു മുറി കൂടി പണി കഴിപ്പിച്ചു ഇട്ടിട്ടുണ്ട് ഇങ്ങൾക്ക്‌ വേണ്ടി…

രചന: Anu swaroop വല്യപെരുന്നാളിന് അറബിയുടെ കയ്യും കാലും പിടിച്ചു കിട്ടിയ ഇരുപതു ദിവസത്തെ ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് പ്രിയതമ പറഞ്ഞത്.. ഇക്കാക്ക നമുക്ക് പുതിയൊരു അയൽവക്കം വന്നിട്ടുണ്ട് എന്നു നമ്മുടെ കാദർകാക്കാന്റെ പെരേല്, കുറച്ചു ദൂരെ ഉള്ളൊരു ആണെന്ന കേട്ടത്, ഭർത്താവും, ഭാര്യയും മോനും ഉണ്ടെന്ന പറഞ്ഞത്, എനിക്ക് ഏതായാലും ഒരു കമ്പനി ആയി.. അവൾ പറഞ്ഞു നിർത്തി,,, രാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി പുത്തൻ കോടിയും അണിഞ്ഞു പള്ളിയിലേക്ക് പോകാൻ മക്കളെയും കൂട്ടി ഇറങ്ങുമ്പോൾ […]

നീ എന്നെ എന്ത് കണ്ടിട്ടാ ഇഷ്ടപ്പെട്ടത്……

രചന: ഫിറോസ് അവളുടെ ചോദ്യം കേട്ട് അവൻ അവളുടെ പിന്നാംപുറത്തേക്ക് നോക്കി…. പിന്നെ അവൾ ഒട്ടും മടിച്ചില്ല കൈ മടക്കി അവന്റെ ഉമ്മറം നോക്കി അവൾ ഒരു തൊഴി വച്ച് കൊടുത്തു…. എന്നിട്ട് കലി തുള്ളി അവൾ പറഞ്ഞു… ഭ്ഫാ നാറി ശരീരമാസ്വതിക്കാൻ നീ മറ്റാരെയെങ്കിലും നോക്ക്… കുറേ നാളായി ഞാൻ പോകുന്ന വഴിയിലും ഇടങ്ങളിലുമൊക്കെ നീ പിറകെ വരുന്നു…. ഒരു പെണ്ണിന്റെ പിറകെ കാവൽക്കാരനെ പോലെ ഒരുത്തൻ നടന്നാൽ ഞങ്ങളുടെ നാട്ടിലൊക്കെ അതിന് ഒരു അർത്ഥമേ […]