Welcome

നീ എന്നെ എന്ത് കണ്ടിട്ടാ ഇഷ്ടപ്പെട്ടത്……

രചന: ഫിറോസ്

അവളുടെ ചോദ്യം കേട്ട് അവൻ അവളുടെ പിന്നാംപുറത്തേക്ക് നോക്കി….

പിന്നെ അവൾ ഒട്ടും മടിച്ചില്ല കൈ മടക്കി അവന്റെ ഉമ്മറം നോക്കി അവൾ ഒരു തൊഴി വച്ച് കൊടുത്തു….

എന്നിട്ട് കലി തുള്ളി അവൾ പറഞ്ഞു…

ഭ്ഫാ നാറി ശരീരമാസ്വതിക്കാൻ നീ മറ്റാരെയെങ്കിലും നോക്ക്…

കുറേ നാളായി ഞാൻ പോകുന്ന വഴിയിലും ഇടങ്ങളിലുമൊക്കെ നീ പിറകെ വരുന്നു….

ഒരു പെണ്ണിന്റെ പിറകെ കാവൽക്കാരനെ പോലെ ഒരുത്തൻ നടന്നാൽ ഞങ്ങളുടെ നാട്ടിലൊക്കെ അതിന് ഒരു അർത്ഥമേ ഉള്ളു…

അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് നിന്നോട് നേരിട്ട് ചോദിക്കാമെന്ന്‌ കരുതിയത്.

അപ്പൊ നീ എന്റെ മറ്റുപലതിലേക്കും നോക്കുന്നു…

നാണമില്ലല്ലോ നിനക്ക്…

കുറെ നാളായില്ലേ എന്റെ പിന്നാലെ കൂട്ടിയിട്ട് എന്നിട്ട് എന്നോട് ഒരു അക്ഷരമെങ്കിലും നീ വാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ…

ആണുങ്ങളായാൽ കുറച്ച് തന്റേടമൊക്കെ വേണം…

അങ്ങനായിരുന്നെങ്കിൽ ചിലപ്പോൾ ഞാനും നിന്നെ ഇഷ്ടപ്പെട്ട് പോയേനെ…

പക്ഷെ ഒന്ന് മിണ്ടിയിട്ട് കൂടിയില്ലാത്ത പെണ്ണിനോട് ഇത്ര വൃത്തികെട്ട രീതിയിൽ പെരുമാറുന്ന നിന്നെ പോലെ ഒരുത്തനെ ഏതൊരു പെണ്ണ് ഇഷ്ടപ്പെടാൻ….

ഇനി ഞാൻ ഒന്നും പറയേണ്ടല്ലോ എല്ലാം നിനക്ക് മനസ്സിലായെന്നു കരുതുന്നു…

ഇനി എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്….

അവൾ ഉറഞ്ഞ് തുള്ളി നടന്നകളുമ്പോളും അവന്റെ നോട്ടം അവളുടെ പിന്നാമ്പുറത്തേക്കായിരുന്നു……

പിന്നീട് ദിവസങ്ങൾക്ക് ശേഷം അവൾ അവനെ ബീച്ചിന്റെ ഒരു കോണിൽ കണ്ടു…

അവനെ കണ്ട പാടെ അടുത്ത് നിന്ന സുഹൃത്തുക്കളെ വിളിച്ച് അവൾ പറഞ്ഞു..

ആ നിൽക്കുന്നവനെ കണ്ടോ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ വൃത്തികെട്ടവനും പരമ നാറിയുമാണ്…. അത് കൊണ്ട് നമുക്ക് പോകാം…

എന്റെ ശരീരം കണ്ട് അങ്ങനെയിപ്പൊ അവൻ ആസ്വതിക്കേണ്ട….

അത് പറഞ്ഞ് അവൾ പോകുമ്പോഴും അവന്റെ നോട്ടം അവളുടെ പിന്നാമ്പുറത്തേക്ക് തന്നെ ആയിരുന്നു….

പിന്നെ ഒരിക്കൽ പഠനത്തിന്റെ ഭാഗമായി അനാഥാലയത്തിൽ ചെന്ന് അവളും സുഹൃത്തുക്കളും കണ്ടത് അംഗവൈകല്യമുള്ള കുട്ടികളുടെ കൂടെ ഇരുന്ന് അതിൽ ഒരു പിഞ്ച് കുഞ്ഞിനെ ചോറൂട്ടുന്ന താൻ വൃത്തികെട്ടവൻ എന്ന് വിളിച്ച് പരിഹസിച്ച അവനെ ആയിരുന്നു….

അവളുടെ ഉള്ളിലെ അവനോടുള്ള ദേഷ്യമൊക്കെ ഒരു നിമിഷം അവളിൽ നിന്ന് ഇല്ലാതായി….

കൈ കഴുകി പുറത്തേക്ക് വന്ന അവനെ തടഞ്ഞ് അവൾ ചോദിച്ചു.

താൻ ആള് കൊള്ളാല്ലോ… എന്നോട് തനിക്ക് തോന്നിയത് ശരീരത്തോടുള്ള ഭ്രമം ആണെങ്കിലും ചില നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ…

തന്റെ പേരെന്താ….

താനെന്താ ഒന്നും മിണ്ടാത്തത്…

അവളുടെ കയ്യിലിരുന്ന നോട്ട് ബുക്ക് പിടിച്ച് വാങ്ങി അതിലെ ഒരു താളിൽ എന്തോ എഴുതി അത് മടക്കി അവളുടെ കയ്യിൽ ഏൽപ്പിച്ച് അവൻ നടന്നു…..

അവൾ അത് തുറന്ന് അവ വായിച്ചെടുത്തു….

എനിക്ക് സംസാരിക്കാൻ കഴിയില്ല ഞാൻ ഊമയാണ്…

കുറ്റബോധത്തോടെ അവളുടെ കണ്ണുകൾ അവൻ പോകുന്നത് നോക്കി നിന്നു…

ആരുടെയോ കയ്യിൽ നിന്ന് അവന്റെ നമ്പർ വാങ്ങി രാത്രിയിൽ അവൾ അവന് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചു….

ഹായ് ഞാൻ നീതു എന്നെ മനസ്സിലായോ… തന്റെ പേരെന്താ……

അതികം വൈകാതെ റിപ്ലൈ വന്നു…

മനസ്സിലായി… എന്റെ പേര് കണ്ണൻ…. പറഞ്ഞോളൂ… ഇനിയും പരിഹസിക്കാനാണോ….

അല്ല കണ്ണാ തന്നോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്തിനാ ഞാൻ അന്ന് എന്റെ എന്ത് കണ്ടിട്ടാ ഇഷ്ടമായാത് എന്ന് ചോദിച്ചപ്പോൾ എന്റെ പിറകിലേക്ക് നോക്കിയത്….

അതെ നീതു തന്റെ പിറകിലേക്കല്ല.. തന്റെ പിറകിൽ പാറിപറക്കുന്ന ആ നീളമുള്ള മുടിയിഴകളിലേക്കാണ് ഞാൻ നോക്കിയത്….

ബസ്സിൽ യാത്ര ചെയ്യവേ കാറ്റിൽ എന്റെ മുഖത്തേക്ക് തഴുകിയ മുടിയിഴകളിലൂടെയാണ് തന്നെ ഞാൻ ആദ്യമായി കാണുന്നത്… അന്ന് മുതൽ എന്തോ ഇഷ്ടം തോന്നി അതാ പിന്നീട് എന്നും പിന്നാലെ വന്നത്….

പക്ഷെ ഞാനൊരു ഊമ ആയത് കൊണ്ട് ഇഷ്ടം എഴുതി അറിയിക്കാൻ പേടി ആയിരുന്നു… ഇഷ്ടമല്ലെന്നുള്ള തന്റെ മറുപടിയേക്കാൾ എനിക്കിഷ്ടം താൻ പോലും അറിയാതെ തന്നെ കാണുവാൻ ആയിരുന്നു…. പക്ഷെ ഇടക്കെപ്പഴോ വിധി അത് തട്ടി മാറ്റി….

അവന്റെ മറുപടി വായിക്കുമ്പോൾ മുൻപ് അവനെ പറഞ്ഞതോർത്ത് അവളുടെ കണ്ണ്കൾ ചോർന്നൊലിച്ച് തുടങ്ങിയിരുന്നു…..

പിന്നീട് ഒരു ചെറു പുഞ്ചിരിയോടെ അവൾ അവന് തന്റെ ഹൃദയമയച്ചു….

ഒപ്പം ഒരു വരിയും…

ഇനി എന്റെ കള്ള കണ്ണന് വേണ്ടി സംസാരിക്കാൻ ഞാൻ ഉണ്ടാവും കൂടെ…… എന്നും….

രചന: ഫിറോസ്

നിലാവിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *