രചന: വിപിൻദാസ് അയിരൂർ “ദേ മനുഷ്യാ ഒന്നെഴുന്നേൽക്കുന്നുണ്ടോ.. ഇന്ന് നേരത്തെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോണം എന്ന് വീമ്പ് പറഞ്ഞു കിടന്നപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ പതിവ് പോലെ ഒരു കപ്പ് വെള്ളം ആ ബെഡിൽ ഒഴിക്കേണ്ടി വരുമെന്ന്. ഹും.. എന്നാലും അത് ഉണക്കാനും മടക്കാനും എല്ലാം എനിക്കല്ലേ പണി. അതോർത്തിട്ടാ ഞാൻ ചെയ്യാത്തത്. ദേ നിങ്ങളോടാ ഈ പറയുന്നേ” “എന്താടി പെണ്ണെ.. രാവിലെ തന്നെ തുടങ്ങിക്കോളും പെണ്ണ്. ഏത് നേരത്താണാവോ ദൈവമേ ഇതിനെ ഇങ്ങു കെട്ടിയെടുക്കാൻ തോന്നിയത്. […]
