രചന :- എ കെ സി അലി വീടിനകത്തുള്ള അമ്മയുടെ ഓർമ്മകളെല്ലാം അന്നേരം എന്നിലേക്കെത്തി. ഞാൻ ദേഷ്യപെട്ടതിന് കണ്ണുകൾ നിറച്ചു നിൽക്കുന്ന അമ്മയെ ഞാൻ അടുക്കളയിൽ കണ്ടു.. കുളിക്കാൻ നേരം തലയിൽ എണ്ണയിടാത്തതിനും കുളി കഴിഞ്ഞ് തല നേരെ തുവർത്താത്തിനും വഴക്ക് പറയുന്ന അമ്മയെ ഞാൻ കണ്ടു.. പുറത്തേക്ക് ഇറങ്ങും നേരം കഴിച്ചിട്ടു പോടാ എന്ന് പറയുന്ന അമ്മയുടെ മുഖം ഞാൻ വീണ്ടും കണ്ടു.. കഴിക്കുന്നത് ബാക്കി വെക്കുമ്പോൾ ” ഇതൊക്കെ ഞാൻ ഉണ്ടാകുമ്പോഴെ നടക്കൂ എന്ന് […]
