Welcome

നീ എന്നെ എന്ത് കണ്ടിട്ടാ ഇഷ്ടപ്പെട്ടത്……

രചന: ഫിറോസ് അവളുടെ ചോദ്യം കേട്ട് അവൻ അവളുടെ പിന്നാംപുറത്തേക്ക് നോക്കി…. പിന്നെ അവൾ ഒട്ടും മടിച്ചില്ല കൈ മടക്കി അവന്റെ ഉമ്മറം നോക്കി അവൾ ഒരു തൊഴി വച്ച് കൊടുത്തു…. എന്നിട്ട് കലി തുള്ളി അവൾ പറഞ്ഞു… ഭ്ഫാ നാറി ശരീരമാസ്വതിക്കാൻ നീ മറ്റാരെയെങ്കിലും നോക്ക്… കുറേ നാളായി ഞാൻ പോകുന്ന വഴിയിലും ഇടങ്ങളിലുമൊക്കെ നീ പിറകെ വരുന്നു…. ഒരു പെണ്ണിന്റെ പിറകെ കാവൽക്കാരനെ പോലെ ഒരുത്തൻ നടന്നാൽ ഞങ്ങളുടെ നാട്ടിലൊക്കെ അതിന് ഒരു അർത്ഥമേ […]

മിന്നുകെട്ടിയവന്റ്റെ മനസ്സിലും ശരീരത്തിലും ഒരു ഭാര്യയ്ക്ക് പൂർണ അവകാശം ഇല്ലായെങ്കിൽ പിന്നെ അവിടെ നിൽക്കുന്നത് കൊണ്ട് യാതൊരു അർത്ഥവുമില്ല…

രചന: Rajitha Jayan ” നീയൊരു പെണ്ണാണ്….,വെറും പെണ്ണ്….,,പോരാത്തതിന് അനാഥയും. അതു നീ മറക്കരുത് ജീനെ….! ”” ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു പോയ ഒന്നുണ്ട് അമ്മച്ചിയുമൊരു പെണ്ണാണെന്ന്….!! ഞാനും അമ്മച്ചിയെ പോലൊരുവൾ ആണെന്ന്. …!! പതറാത്ത ശബ്ദത്തിൽ ഉറപ്പോടെ ജീനയത് മോളിയമ്മയുടെ മുഖത്തുനോക്കി പറയുമ്പോൾ അവളെ നേരിടാനാവാതെ മോളിയമ്മ മുഖം തിരിച്ചു. … മോളെ ഞങ്ങൾ പറയുന്നത്….., ”എനിക്കറിയാം […]

അങ്ങനൊരു രാത്രീല് പതിവിലും കൂടുതല് മോന്തി എന്നെ കെട്ടിപ്പിടിച്ച് കെടക്കുമ്പം അപ്പൻ പറഞ്ഞത് മുഴുവൻ അമ്മച്ചീനെ കുറിച്ചാ…

രചന: Dhanya Shamjith ഇന്നത്തോടെ നിർത്തിക്കോണം നിങ്ങടെയീ ഒടുക്കത്തെ കുടി, നാട്ടാര്ടേം വീട്ടാര്ടേം കളിയാക്കല് കേട്ട് മടുത്തു… സ്റ്റീൽ ഗ്ലാസിലെ കട്ടൻ ശക്തിയോടെ ടേബിളിലേക്ക് വച്ചു ട്രീസ . എന്നതാടീ രാവിലെ തന്നെ മോന്തേം കേറ്റിയാണല്ലോ….. ഭാഗ്യം, ഗ്ലാസ് ഞളുങ്ങാഞത്… സണ്ണി കട്ടൻ മെല്ലെ മൊത്തി. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട,, നിങ്ങക്കറിയത്തില്ലേ എന്നതാ കാര്യംന്ന്… സിസിലിക്കുട്ടീടെ മോടെ കുർബാനയ്ക്ക് നിങ്ങളെന്താ കാട്ടീത്… ഞാനെന്ത് കാട്ടാൻ , കുർബ്ബാനേം കൂടി ഫോട്ടോയെടുപ്പും കഴിഞ്ഞ് നല്ല അന്തസ്സായി ബിരിയാണി തിന്നു…. […]

“മാഷേ… മാഷിന്റെ ശരിക്കുള്ള പേരെന്താ..?”

രചന :-ഇബ്രാഹീം നിലമ്പൂർ. ശരിക്കുള്ള പേരു തന്ന്യാ സുക്കറണ്ണൻ വത്തക്കാ വലിപ്പത്തിൽ എഴുതി വെച്ചിരിക്കണത്. “അതൊരു മാതിരി പണ്ടത്തെ ആധാരം എഴുതിയ പോലെ ഒന്നും തിരിയുന്നില്ലല്ലോ മാഷേ… ” എന്ന ആ കൊച്ചു കാന്താരിയുടെ പരിഹാസം കേട്ടപ്പോ നിക്കിത്തിരി ചൊറിഞ്ഞു കേറി. ചൊറിഞ്ഞ സ്ഥിതിക്ക് ചെറുതായിട്ടൊന്ന് മാന്തി. “തിരിയാതിരിക്കാൻ മാത്രം എന്ത് കുന്തമാടി എന്റെ പേരിലിരിക്കുന്നത് പൂത്താങ്കീരി കാലമാടത്തി” എന്നൊക്കെങ്ങോട്ട് തിരിച്ച് മെസ്സഞ്ചറിൽ മെസ്സേജയച്ച ശേഷമാണ് റബ്ബേ അതങ്ങാനും വല്ല ടീച്ചറോ, ഡോക്ടറോ, എന്നേക്കാൾ പ്രായമുള്ള ഏതെങ്കിലും […]

പ്രസവിക്കുന്ന മച്ചി

രചന :-ഗീതു വന്നോ രണ്ടാളും സർക്കീട്ട് കഴിഞ്ഞെന്ന അമ്മയുടെ ആ ചോദ്യം കേട്ട് കൊണ്ടാണ് നീതുവും ഹരിയും വീട്ടിലേക്ക് കയറി വന്നത് നീതു ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കയറി പോയി .ഒരു ദിവസത്തെ യാത്രയുടെ ക്ഷീണവും ആശുപത്രിയിലെ കാത്തിരിപ്പിന്റെ ക്ഷീണവും അവളുടെ മുഖത്ത് നന്നേ പ്രതിഫലിച്ചിരുന്നു . ഒന്നുറങ്ങണം എന്നൊക്കെ കരുതിയതാണവളാ പടി കയറി മുറിയിൽച്ചെന്നത് പക്ഷെ മച്ചിയായ മരുമകളെ ഒരു പാഠം പഠിപ്പിക്കാൻ ദേവകിയമ്മ ഭക്ഷണം ഒന്നും തന്നെയുണ്ടാക്കി യിരുന്നില്ല പോരാത്തേനു കണ്ണുരുട്ടിക്കൊണ്ടുള്ള അവരുടെ നോട്ടത്തിലവൾ […]

പ്രസവിക്കാതെയും അമ്മയാകാം

രചന :-Shihab Kzm ഭവാനിയമ്മയുടെ തവിക്കണ കൊണ്ടുള്ള അടി പുറത്തുവീണതും അയ്യോ ഉമ്മാ..എന്നും പറഞ്ഞുകൊണ്ട് ജലാല്‍ വെട്ടി തിരിഞ്ഞതും ഒരുമിച്ചായിരുന്നു.. പുറം തടവിക്കൊണ്ട് ജലാല്‍ ഭവാനിയമ്മയെ രൂക്ഷമായൊന്നു നോക്കി.. അമ്മേ…എനിക്ക് ശരിക്കും വേദനിച്ചു ട്ടോ… അതേയോ…? വേദനിക്കാൻ വേണ്ടിത്തന്നെയാണ് തല്ലിയത്.. ആ കൊച്ചിനെ വേദനിപ്പിച്ചാൽ നിനക്ക് എൻറെ അടുത്ത് നിന്ന് ഇനിയും കിട്ടും.. മൂന്ന് വയസ്സല്ലേ ആയിട്ടുള്ളു അവൾക്ക്.. ഈ പ്രായത്തിൽ മക്കൾക്ക് ഇച്ചിരി വികൃതി ഒക്കെ ഉണ്ടാകും. അതിന് നീ അവളെ ഇങ്ങനെ തല്ലാനൊരുങ്ങിയാലോ…? ഈ […]

കടമ

രചന :- ആദർശ് മോഹനൻ തിരക്കിനിടയിൽ ബസ്സ് സ്റ്റോപ്പിന്റെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കുന്ന ആ പതിനാലുകാരിയുടെ മുഖo കണ്ടപ്പോൾ എന്റെ കുഞ്ഞിപ്പെങ്ങളെയാണെനിക്കോർമ്മ വന്നത് ഭയന്നു വിറച്ച മുഖവുമായവളവിടെ ഇരിക്കുന്നത് കണ്ടപ്പോൾ തിരിഞ്ഞു നോക്കാതെ പോവാനെനിക്ക് തോന്നിയില്ല മെല്ലെ ഞാനവളുടെ അരികിലേക്കടുത്തപ്പോൾ ചുറ്റും കൂടി നിന്നവർ പുച്ഛത്തോടെയവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു കാര്യം തിരക്കിയ എന്റെ മുഖത്തേക്ക് നിസ്സഹായതയോടെയൊന്നു നോക്കിയിരിക്കുക മാത്രമേ ചെയ്തുള്ളൂ അവൾ അസഹ്യമായ വേദനയിൽ അടിവയറ്റിലവൾ കയ്യൂന്നിയതു കണ്ടപ്പോഴാണ് വ്യക്തമായ കാരണമെനിക്ക് മനസ്സിലായത് അവളുടെ വെള്ള യൂണിഫോമിന്റെ തുടഭാഗത്തു […]

അമ്മ പോയ പിന്നെ അച്ഛനാണ് അടുക്കളയിൽ കയറിയത്..

രചന :- എ കെ സി അലി വീടിനകത്തുള്ള അമ്മയുടെ ഓർമ്മകളെല്ലാം അന്നേരം എന്നിലേക്കെത്തി. ഞാൻ ദേഷ്യപെട്ടതിന് കണ്ണുകൾ നിറച്ചു നിൽക്കുന്ന അമ്മയെ ഞാൻ അടുക്കളയിൽ കണ്ടു.. കുളിക്കാൻ നേരം തലയിൽ എണ്ണയിടാത്തതിനും കുളി കഴിഞ്ഞ് തല നേരെ തുവർത്താത്തിനും വഴക്ക് പറയുന്ന അമ്മയെ ഞാൻ കണ്ടു.. പുറത്തേക്ക് ഇറങ്ങും നേരം കഴിച്ചിട്ടു പോടാ എന്ന് പറയുന്ന അമ്മയുടെ മുഖം ഞാൻ വീണ്ടും കണ്ടു.. കഴിക്കുന്നത് ബാക്കി വെക്കുമ്പോൾ ” ഇതൊക്കെ ഞാൻ ഉണ്ടാകുമ്പോഴെ നടക്കൂ എന്ന് […]

ഭാര്യയെ അരികിലേക്ക് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട് ജിമ്മിച്ചൻ ചോദിച്ചു.

രചന :- ജെ പി എന്റെ സാറാക്കുട്ടിക്ക് ഇച്ചായനെന്താ വാങ്ങി തരേണ്ടത്. അവളവനെ മുറുകെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു എന്റെ ഇച്ചായന്റെ ഈ സ്നേഹമുള്ള വാക്കുകൾ തന്നെ എ്നിക്ക് തരേണ്ടത് തന്നു. എന്റിച്ചായന്റെ ഈ സ്നേഹം മാത്രം മതി ഈ സാറാക്കുട്ടിക്ക്. വേറൊന്നും വേണ്ട. സ്നേഹത്തോടെയുള്ള ജിമ്മിച്ചന്റെ ആ ഒരൊറ്റ വാക്കിൽ ലോകം മുഴുവൻ കിട്ടിയപോലുള്ള സന്തോഷമായിരുന്ന് സാറാക്കുട്ടിക്ക്. അതല്ലേലും നേരാ സ്നേഹിക്കുന്ന ഒരു ഭർത്താവുണ്ടേൽ ഭാര്യമാരുടെ മുഖം എന്നും പ്രസന്നമായിരിക്കും. എടി സാറാക്കുട്ടി […]

“അച്ഛൻ ഇനി എന്നെ കാണാൻ വരേണ്ട “‘

രചന :- nafy അമ്മ പറഞ്ഞു പഠിപ്പിച്ച മറുപടി അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ ഒരു വിജയിയെ പോലെ അമ്മ ചിരിക്കുന്നുണ്ടായിരുന്നു… നീണ്ട ആറു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു അച്ഛൻ നാട്ടിൽ കൂടിയത് മുതൽ തുടങ്ങിയതായിരുന്നു അമ്മയ്ക്കു അച്ഛനോടുളള ദേഷ്യവും അവഗണനയും . വിദേശത്ത്‌ പുതിയ ഭരണ പരിഷ്കാരങ്ങൾ വന്നതോടെ അച്ഛന്റെ ജോലി നഷ്ടമായതും എല്ലാം ഉപേക്ഷിച്ചു നാട്ടിൽ കൂടിയപ്പോൾ ആർഭാട ജീവിതത്തിനു കോട്ടം വന്നല്ലോ എന്ന ഭയമായിരുന്നു അമ്മക്കത്രയും. കൂലിവേല എടുത്തായാലും ഉളളത് കൊണ്ട് ഓണം […]