Welcome

അമ്മ പോയ പിന്നെ അച്ഛനാണ് അടുക്കളയിൽ കയറിയത്..

രചന :- എ കെ സി അലി വീടിനകത്തുള്ള അമ്മയുടെ ഓർമ്മകളെല്ലാം അന്നേരം എന്നിലേക്കെത്തി. ഞാൻ ദേഷ്യപെട്ടതിന് കണ്ണുകൾ നിറച്ചു നിൽക്കുന്ന അമ്മയെ ഞാൻ അടുക്കളയിൽ കണ്ടു.. കുളിക്കാൻ നേരം തലയിൽ എണ്ണയിടാത്തതിനും കുളി കഴിഞ്ഞ് തല നേരെ തുവർത്താത്തിനും വഴക്ക് പറയുന്ന അമ്മയെ ഞാൻ കണ്ടു.. പുറത്തേക്ക്…

ഭാര്യയെ അരികിലേക്ക് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട് ജിമ്മിച്ചൻ ചോദിച്ചു.

രചന :- ജെ പി എന്റെ സാറാക്കുട്ടിക്ക് ഇച്ചായനെന്താ വാങ്ങി തരേണ്ടത്. അവളവനെ മുറുകെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു എന്റെ ഇച്ചായന്റെ ഈ സ്നേഹമുള്ള വാക്കുകൾ തന്നെ എ്നിക്ക് തരേണ്ടത് തന്നു. എന്റിച്ചായന്റെ ഈ സ്നേഹം മാത്രം മതി ഈ സാറാക്കുട്ടിക്ക്. വേറൊന്നും വേണ്ട. സ്നേഹത്തോടെയുള്ള…

“അച്ഛൻ ഇനി എന്നെ കാണാൻ വരേണ്ട “‘

രചന :- nafy അമ്മ പറഞ്ഞു പഠിപ്പിച്ച മറുപടി അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ ഒരു വിജയിയെ പോലെ അമ്മ ചിരിക്കുന്നുണ്ടായിരുന്നു... നീണ്ട ആറു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു അച്ഛൻ നാട്ടിൽ കൂടിയത് മുതൽ തുടങ്ങിയതായിരുന്നു അമ്മയ്ക്കു അച്ഛനോടുളള ദേഷ്യവും അവഗണനയും . വിദേശത്ത്‌ പുതിയ ഭരണ പരിഷ്കാരങ്ങൾ…

അളിയാ , ഒരു കാൽ ഇല്ല അവൾക്ക്‌, എന്നിട്ടും അഹങ്കാരം…

രചന :- Shanavas Jalal കളയടാ പോട്ടെ ... " നിനക്കത്‌ പറയാം. ആളുകളുടെ മുന്നിൽ വെച്ച്‌ അപമാനിച്ചത്‌ എന്നെയാ... അല്ലാതെ നിന്നെയല്ല" എന്ന അവന്റെ രോദനം കേട്ടപ്പോഴെ എന്റെ രക്തം തിളച്ച്‌ വന്നതാ. വർഷങ്ങളായി നടക്കുന്നതാ അരുൺ സോഫിയുടെ പുറകെ , ഇഷ്ടമല്ല എന്നവൾ ഒരായിരം തവണ…

മാസമുറ വരുന്നില്ലെന്നുള്ള പരാതിയുമായി ആണ് പതിനേഴു വയസുകാരി ആയ അവളെയും…

രചന :- Aathira aathi മാസമുറ വരുന്നില്ലെന്നുള്ള പരാതിയുമായി ആണ് പതിനേഴു വയസുകാരി ആയ അവളെയും കൂട്ടി അമ്മ എന്റെ സീനിയർ ഡോക്ടറെ കാണാൻ വന്നത് കാണാൻ സുന്ദരി, മെല്ലിച്ചിരിക്കുന്നത് കൊണ്ടാവും മാസമുറ വൈകുന്നത് എന്ന് ധരിച്ചു ഇരിക്കുകയായിരുന്നു അമ്മ പിന്നീട് നടന്ന പരിശോധനകളിൽ അവളുടെ ഗർഭപാത്രത്തിനു വളർച്ച…

കുളി കഴിഞ്ഞു തോർത്തുമുണ്ട് അരയിൽ ചുറ്റി അർദ്ധനഗ്നയായി ഉമ്മറപ്പടിയിൽ വന്നു…

രചന :- Saran Prakash‎ ''ഇവളും ഫെമിനിസ്റ്റ് ആയോ ദൈവമേ...'' അല്ലാ.. നാട്ടുനടപ്പ് ഇപ്പൊ അതാണല്ലോ....!! സംശയത്തോടെയുള്ള എന്റെ ആ നിൽപ്പിന്റെ പൊരുളറിഞ്ഞാവണം, മുറ്റത്തു ചാര് കസേരയിൽ മലർന്നു കിടന്നിരുന്ന മുത്തച്ഛൻ ഒരു ചെറുചിരിയോടെ ചുമരിലെ മുത്തശ്ശിയുടെ ഫോട്ടോയിലേക്ക് പാളി നോക്കി.... ''ഇപ്പൊ എന്തായി??'' ആ നോട്ടത്തിനും പരിഹാസത്തോടെയുള്ള…

പെണ്ണ് കാണൽ

രചന :- Cherry Gafoor രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകാൻ പരക്കം പായുന്ന അച്ചുവിനോട് ആടുക്കളയിൽ നിന്ന് അമ്മ പറഞ്ഞു. "മോളെ അച്ചൂ, നിന്നെ ഇന്ന് പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. നല്ല തറവാടികളാണെന്നാ അച്ഛൻ പറഞ്ഞ്. ഇന്ന് സ്കൂളിൽ പോവണ്ടാന്ന് അച്ഛൻ പറഞ്ഞു". ഇടിവെട്ടേറ്റ പോലെ…

‘ഈ തേങ്ങയിൽ ഞാനിന്നൊരു താജ്‌മഹൽ പണിയും..”

രചന :- Saran Prakash വിളഞ്ഞ ഒരു തേങ്ങയെടുത്തു പൊതിക്കാനായി മണ്ണിൽ തറച്ചുവെച്ചിരുന്ന കുറ്റിയിലേക്ക് ആഞ്ഞുകുത്തുമ്പോൾ പ്രതീക്ഷയോടെ എന്റെ കണ്ണുകൾ വിടർന്നു.... ചുണ്ടുകൾ മൂളിപാട്ടുപാടി... ''തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ..'' പാട്ടുംപാടി തേങ്ങയും പൊതിച്ചുകൊണ്ടിരിക്കവേ,, ആ കണ്ണുകളുമായി എന്റെ കണ്ണുകൾ കൂട്ടിയുടക്കിയ നിമിഷം,, മുഴുവനാക്കാതെ ഞാൻ ആ പാട്ട്…

ഒരു പെൺക്കുട്ടി, വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ?…

രചന : Pratheesh ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ...? ? ? പെട്ടന്നൊരു ദിവസം മറ്റൊരു വീട് എന്നത് ഒരു പെൺക്കുട്ടിയേ സംബന്ധിച്ച് എത്രമാത്രം ബുദ്ധിമുട്ടെറിയതാണെന്ന് ഇവരാരെങ്കിലും അറിയുന്നുണ്ടോ...? ? ? അവളവളുടെ സംശയം ആദ്യം ചോദിച്ചതു തന്നെ അമ്മയോടാണ്..., ചോദ്യം കേട്ടതും അമ്മ അവളെയൊന്ന്…

പെങ്ങളെന്ന പുണ്യം

രചന :മൃദുല മുരളി "അമ്മേ.. നമുക്ക് ഒരു പെങ്ങളെ ദത്തെടുത്താലോ.. ??" അവന്റെ ചോദ്യം കേട്ട് അമ്മ ഒന്ന് ഞെട്ടി.. ഈ ചെക്കൻ എന്ത് ഭ്രാന്താ ഈ പറയുന്നേ....എന്താണാവോ ഇവനിപ്പോ ഇങ്ങനെ തോന്നാൻ.. "ഡാ ചെക്കാ.. ആ പാത്രം ഒന്ന് കഴുകി വെക്കാൻ പറഞ്ഞിട്ടാണോ നീ ഈ ഡയലോഗ്…